ശുദ്ധിയുള്ള പാത്രങ്ങള്‍
'പക അതു വഹിക്കുന്ന പാത്രത്തെ ദ്രവിപ്പിക്കും.'' ജോര്‍ജ്ജ് ഡബ്ല്യു. എച്ച്. ബുഷിന്റെ ശവസംസ്‌കാരത്തില്‍ മുന്‍ സെനറ്റര്‍ അലന്‍ സിംപ്‌സണ്‍ പ്രസ്താവിച്ചതാണ് ഈ വാക്കുകള്‍. തന്റെ പ്രിയ സുഹൃത്തിന്റെ ദയയെക്കുറിച്ച് വിവരിക്കാനുള്ള ശ്രമത്തില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ നാലപ്‌ത്തൊന്നാമത്തെ പ്രസിഡന്റ് തന്റെ ഔദ്യോഗിക നേതൃത്വത്തിലും വ്യക്തിപരമായ ബന്ധങ്ങളിലും പക വെച്ചു പുലര്‍ത്തുന്നതിനു പകരം നര്‍മ്മവും സ്‌നേഹവും എപ്രകാരമാണ് സൂക്ഷിച്ചതെന്ന് സെനറ്റര്‍ സിംപ്‌സണ്‍ ഓര്‍മ്മിച്ചു.
സെനറ്ററുടെ ഉദ്ധരണിയോട് ഞാന്‍ യോജിക്കുന്നു, നിങ്ങളോ? ഞാന്‍ പക കൊണ്ടുനടക്കുമ്പോള്‍ എനിക്കു കേടു സംഭവിക്കുന്നു.
നാം നെഗറ്റീവായതിനോടു പറ്റിയിരിക്കുമ്പോഴും കോപത്തോടെ പൊട്ടിത്തെറിക്കുമ്പോഴും നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന കേട് മെഡിക്കല്‍ ഗവേഷണം വെളിപ്പെടുത്തുന്നു: നമ്മുടെ രക്തസമ്മര്‍ദ്ദം ഉയരുന്നു. നമ്മുടെ ഹൃദയം ശക്തിയായി മിടിക്കുന്നു. നമ്മുടെ ചൈതന്യം ക്ഷയിക്കുന്നു. നമ്മുടെ പാത്രം ദ്രവിക്കുന്നു.
സദൃശവാക്യങ്ങള്‍ 10:12 ല്‍ ശലോമോന്‍ രാജാവ് ഇപ്രകാരം നിരീക്ഷിക്കുന്നു: 'പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്‌നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.'' ഇവിടെ പറയുന്ന പകയില്‍ നിന്നുളവാകുന്ന വഴക്ക് വ്യത്യസ്ത ാേഗത്രങ്ങളിലും കുലത്തിലും പെട്ട എതിരാളികള്‍ തമ്മിലുള്ള രക്തരൂക്ഷിത യുദ്ധമാണ്. അത്തരം പക പ്രതികാരത്തിനുള്ള വാഞ്ഛയെ ജ്വലിപ്പിക്കുകയും പരസ്പരം വെറുക്കുന്ന ജനത്തിന് ബന്ധങ്ങള്‍ അസാദ്ധ്യമാകയും ചെയ്യുന്നു.
നേരെ മറിച്ച്, ദൈവത്തിന്റെ സ്‌നേഹത്തിന്റെ മാര്‍ഗ്ഗം സകല തെറ്റുകളെയും മൂടുന്നു - മൂടുപടം ഇടുന്നു, ഒളിപ്പിക്കുന്നു അല്ലെങ്കില്‍ ക്ഷമിക്കുന്നു. അതിനര്‍ത്ഥം നാം തെറ്റുകളെ കണ്ടില്ലെന്നു നടിക്കുകയോ തെറ്റുകാരനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്നല്ല. മറിച്ച് ഒരുവന്‍ യഥാര്‍ത്ഥമായി അനുതപിക്കുമ്പോള്‍ പിന്നെ നാം തെറ്റുകളെ താലോലിക്കുന്നില്ല. അവര്‍ ഒരിക്കലും ക്ഷമി ചോദിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ ഭാരങ്ങളെ ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏറ്റവും നന്നായി സ്‌നോഹിക്കന്നവനെ അറിയുന്ന നാം 'ഉറ്റസ്‌നേഹം ഉള്ളവരായിരിക്കണം. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു' 1 പത്രൊസ് 4:8).
സമ്മതങ്ങളുടെ ഒരു മാല
ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.
ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് - ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള്‍ സമ്മതമറിയിച്ചു, 'ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു'' (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?
മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, 'മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു'' എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം 'സൂക്ഷിച്ചുവയ്ക്കുക'' എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം 'ചരടില്‍ കോര്‍ക്കുക'' എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.
മനോഹരമാംവിധം ഭാരപ്പെടുക
ഞാന്‍ ഉണര്‍ന്നത് കനത്ത ഇരുട്ടിലേക്കാണ്. മുപ്പതു മിനിറ്റില്‍ കൂടുതല്‍ ഞാന്‍ ഉറങ്ങിയിരുന്നില്ല, ഉടനെയൊന്നും ഉറക്കം വരില്ല എന്നെന്റെ ഹൃദയം പറഞ്ഞു. ഒരു സ്‌നേഹിതയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ കിടക്കുന്നു; 'കാന്‍സര്‍ തിരിച്ചു വന്നിരിക്കുന്നു-തലച്ചോറിലും നട്ടെല്ലിലും ആയി'' എന്ന ഭയാനക വാര്‍ത്തയാണ് ലഭിച്ചത്. എന്റെ മുഴുവന്‍ ആളത്വവും എന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി വേദനിച്ചു. എത്ര വലിയ ഭാരമാണ്! എന്നിട്ടും എങ്ങനെയോ എന്റെ ജാഗ്രതയോടെയുള്ള പ്രാര്‍ത്ഥനയാല്‍ എന്റെ ആത്മാവ് ധൈര്യപ്പെട്ടു. അവര്‍ക്കുവേണ്ടി ഞാന്‍ മനോഹരമാംവിധം ഭാരമുള്ളവളായി എന്നു നിങ്ങള്‍ക്കു പറയാം. ഇതെങ്ങനെ സംഭവിച്ചു?
മത്തായി 11:28-30 ല്‍, നമ്മുടെ ക്ഷീണിച്ച ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കാമെന്ന് യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. വിചിത്രമെന്നു പറയട്ടെ, നാം അവന്റെ നുകത്തിനു കീഴില്‍ കുനിയുകയും അവന്റെ ഭാരം ഏറ്റുകൊള്ളുകയും ചെയ്യുമ്പോഴാണ് അവന്റെ ആശ്വാസം നമുക്കു ലഭിക്കുന്നത്. വാ. 30 ല്‍ അവനതു വ്യക്തമാക്കുന്നു: 'എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവുമാകുന്നു.' നമ്മുടെ ചുമലില്‍ നിന്നു നമ്മുടെ ഭാരം മാറ്റുവാന്‍ നാം യേശുവിനെ അനുവദിക്കുകയും നമ്മെത്തന്നെ യേശുവിന്റെ നുകത്തോടു ചേര്‍ത്തു ബന്ധിക്കുകയും ചെയ്യുമ്പോള്‍, നാം അവനോടൊപ്പം നുകത്തിന്‍ കീഴില്‍ ഇണയ്ക്കപ്പെടുകയും അവന്‍ അനുവദിക്കുന്നിടത്തെല്ലാം അവനോടൊപ്പം ചുവടു വയ്ക്കുകയും ചെയ്യും. നാം അവന്റെ ഭാരത്തിന്‍ കീഴില്‍ അമരുമ്പോള്‍ നാം അവന്റെ കഷ്ടതകള്‍ പങ്കുവയ്ക്കുകയും, അത് ആത്യന്തികമായി അവന്റെ ആശ്വാസവും പങ്കുവയ്ക്കുവാന്‍ ഇടയാകുകയും ചെയ്യും (2 കൊരിന്ത്യര്‍ 1:5).
എന്റെ സ്‌നേഹിതര്‍ക്കുവേണ്ടിയുള്ള എന്റെ ഉത്ക്കണ്ഠ ഒരു വലിയ ഭാരമാണ്. എങ്കിലും അവയെ പ്രാര്‍ത്ഥനയില്‍ വഹിക്കുവാന്‍ ദൈവം അനുവദിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ക്രമേണ ഞാന്‍ ഉറക്കത്തിലേക്കു വഴുതിവീഴുകയും ഉണരുകയും ചെയ്തു - ഇപ്പോഴും മനോഹരമാംവിധം ഭാരമുള്ളവളായിരുന്നു എങ്കിലും ഇപ്പോള്‍ മൃദുവായ നുകത്തിന്‍ കീഴിലും യേശുവിനോടൊപ്പം നടക്കുന്നതിന്റെ ലഘുവായ ഭാരത്തിന്‍ കീഴിലുമായിരുന്നു ഞാന്‍.
മുറിപ്പാടിന്റെ കഥകള്‍
എന്റെ അമ്മയുടെ പാന്‍സിച്ചെടിയുടെ പാണ്ട-മുഖമുള്ള പൂക്കളില്‍ പൂമ്പാറ്റ തത്തിക്കളിച്ചുകൊണ്ടിരുന്നു. കൊച്ചുകുട്ടിയായ എനിക്ക് അതിനെ പിടിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ പുറകുവശത്തെ മുറ്റത്തുനിന്നും അടുക്കളയിലേക്ക് ഓടി ഒരു ഗ്ലാസ് ജാര്‍ എടുത്തുകൊണ്ടുവന്നു. ധൃതിയിലുള്ള എന്റെ ഓട്ടത്തിനിടയില്‍ കാല്‍ വഴുതുകയും കോണ്‍ക്രീറ്റ് തിണ്ണയില്‍ ഇടിച്ചുവീഴുകയും ചെയ്തു. എന്റെ കൈത്തണ്ടയ്ക്കു കീഴില്‍ ജാര്‍ പൊട്ടിച്ചിതറി കൈയില്‍ തറച്ചു കയറി. പതിനെട്ടു തുന്നലുകള്‍ വേണ്ടിവന്നു മുറിവ് അടയ്ക്കാന്‍. ഇന്നും മുറിവിന്റെയും സൗഖ്യത്തിന്റെയും കഥ പറഞ്ഞുകൊണ്ട് ആ മുറിപ്പാട് ഒരു ചിത്രശലഭപ്പുഴു പോലെ എന്റെ കൈത്തണ്ടയില്‍ കാണാം.
തന്റെ മരണശേഷം യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായപ്പോള്‍, അവന്‍ തന്റെ മുറിപ്പാടുകള്‍ കൊണ്ടുവന്നു. തോമസ് 'അവന്റെ കൈകളില്‍ ആണിപ്പഴുതു' കാണാനാവശ്യപ്പെട്ടതായി യോഹന്നാന്‍ റിപ്പോര്‍ട്ടു എഴുതുന്നു. അതിനെത്തുടര്‍ന്നാണ് യേശു അവനോട് 'നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക' (യോഹന്നാന്‍ 20:25,27) എന്ന പറഞ്ഞത്. അതേ യേശു തന്നെയാണ് താന്‍ തന്നെയെന്നു കാണിക്കേണ്ടതിന് അവന്‍ ഇപ്പോഴും ദൃശ്യമായ തന്റെ കഷ്ടപ്പാടുകളുടെ മുറിപ്പാടുകളുമായിട്ടാണ് മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റത്.
യേശുവിന്റെ മുറിപ്പാടുകള്‍ അവന്‍ രക്ഷകനാണെന്നു തെളിയിക്കുകയും നമ്മുടെ രക്ഷയുടെ കഥ പറയുകയും ചെയ്യുന്നു. അവന്റെ കൈയിലെയും കാലുകളിലെയും ആണിപ്പാടുകളും അവന്റെ വിലാപ്പുറത്തെ മുറിപ്പാടും അവന്റെ മേല്‍ ഏല്പിക്കപ്പെട്ടതും അവന്‍ അനുഭവിച്ചതും തുടര്‍ന്ന് സൗഖ്യമാക്കപ്പെട്ടതുമായ -നമുക്കുവേണ്ടി-വേദനയുടെ കഥയാണ് പറയുന്നത്. അവന്‍ ഇതെല്ലാം ചെയ്തത് നാം അവനിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നതിനും നമ്മെ പൂര്‍ണ്ണതയുള്ളവരാക്കുന്നതിനുമാണ്.
ക്രിസ്തുവിന്റെ മുറിപ്പാടുകള്‍ പറയുന്ന കഥ നിങ്ങള്‍ എപ്പോഴെങ്കിലും പരിഗണിച്ചിട്ടുണ്ടോ?
നിലനില്‍ക്കുന്ന പൈതൃകം
തോമസ് എഡിസണ്‍ ആദ്യത്തെ പ്രായോഗികമായ വൈദ്യുത ബള്‍ബ് നിര്‍മ്മിച്ചു. ജോനാസ് സാള്‍ക്ക് ഫലപ്രദമായ പോളിയോ വാക്സിന്‍ വികസിപ്പിച്ചു. എമി കാര്‍മൈക്കിള്‍ നാം ആരാധനയില്‍ പാടുന്ന നിരവധി പാട്ടുകള്‍ എഴുതി. എന്നാല്‍ നിങ്ങള്‍ എന്തു ചെയ്തു? നിങ്ങളെ എന്തിനാണു ഭൂമിയില്‍ ആക്കിയിരിക്കുന്നത്? നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ എങ്ങനെ നിക്ഷേപിക്കും?
ഹവ്വാ 'ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു' എന്ന് ഉല്പത്തി 4 ല്‍ നാം വായിക്കുന്നു. കയീനെ ആദ്യമായി കൈകളില്‍ എടുത്തുകൊണ്ട്, ഹവ്വാ പ്രഖ്യാപിച്ചു, 'യഹോവയാല്‍ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു' (ഉല്പത്തി 4:1). ഏറ്റവും ആദ്യത്തെ ജനനത്തിന്റെ അതിശയകരമായ അനുഭവം വിവരിക്കുവാനുള്ള ശ്രമത്തില്‍, ദൈവത്തിന്റെ പരമാധികാര സഹായത്തിലുള്ള ആശ്രയം ധ്വനിക്കുന്ന ഒരു പ്രയോഗമാണ് ഹവ്വാ നടത്തിയത്, 'യഹോവയുടെ സഹായത്താല്‍.' പിന്നീട്, ഹവ്വായുടെ സന്തതിയിലൂടെ, ദൈവം തന്റെ ജനത്തിന് മറ്റൊരു മകനിലൂടെ രക്ഷ ഒരുക്കി (യോഹ. 3:16). എത്ര അതിശയകരമായ പൈതൃകം!
ആളുകള്‍ ലോകത്തിന് നിലനില്ക്കുന്ന പൈതൃകം സമ്മാനിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളിലൊന്നാണ് മാതൃത്വവും പിതൃത്വവും. ഒരു പക്ഷേ നിങ്ങള്‍ എഴുതുകയോ, തയ്ക്കുകയോ, ചിത്രം വരയ്ക്കുകയോ ചെയ്യുന്ന മുറിയില്‍നിന്നാകാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. ദൈവിക സ്വാധീനത്തെ നിഷേധിക്കപ്പെട്ട ഒരുവന്് നിങ്ങള്‍ ഒരു മാതൃകയായിത്തീര്‍ന്നേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത നിലയില്‍ നിങ്ങളുടെ മരണശേഷമായിരിക്കാം നിങ്ങളുടെ സംഭാവന പുറത്തുവരുന്നത്. അതൊരുപക്ഷേ നിങ്ങള്‍ ചെയ്തിട്ടുപോയ പ്രവൃത്തിയായിരിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ പുലര്‍ത്തിയിരുന്ന സത്യസന്ധതയാകാം. ഏതു വിധത്തിലായാലും, നിങ്ങളുടെ വാക്കുകള്‍ ദൈവത്തിലുള്ള ആശ്രയത്തെക്കുറിച്ചു ഹവ്വാ പറഞ്ഞ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നുണ്ടോ? ദൈവത്തിന്റെ സഹായത്താല്‍ അവന്റെ മഹത്വത്തിനായി നിങ്ങള്‍ എന്തു ചെയ്യും?
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു
ഞാന്‍ കുട്ടികള്‍ക്കുള്ള സചിത്ര ബൈബിള്‍ തുടര്‍ന്ന് എന്റെ കൊച്ചുമകനെ വായിച്ചു കേള്‍പ്പിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചുള്ള കഥകളില്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ വശീകരിക്കപ്പെട്ടു. ആ ഭാഗം അടയാളപ്പെടുത്തിയ ശേഷം ഞാന്‍ പുസ്തകം അടച്ച് തലക്കെട്ട് ഒന്നുകൂടെ വായിച്ചു: 'യേശുവിന്റെ കഥാപുസ്തക ബൈബിള്‍: ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു.'
ഓരോ കഥയും അവന്റെ നാമം മന്ത്രിക്കുന്നു. ഓരോ കഥയും.
സത്യസന്ധമായി പറഞ്ഞാല്‍, ബൈബിള്‍ ചിലപ്പോള്‍, പ്രത്യേകിച്ച് പഴയ നിയമം, മനസ്സിലാക്കാന്‍ പ്രയാസമാണ്. ദൈവത്തെ അറിയാത്ത ആളുകള്‍ എന്തുകൊണ്ടാണ് ദൈവജനത്തിന്മേല്‍ വിജയം നേടുന്നത്?…
രേഖാരൂപ പാഠം
എന്റെ ഒരു സ്‌നേഹിത - അതെന്റെ കൗണ്‍സിലര്‍ ആണ് - ഒരു കടലാസ്സില്‍ ഒരാളിന്റെ രേഖാരൂപം വരച്ചു. അവളതിന് 'സ്വകാര്യ വ്യക്തിത്വം' എന്ന് പേര് കൊടുത്തു. തുടര്‍ന്ന് ആ ചിത്രത്തേക്കാളും അരയിഞ്ചു വലുതായി മറ്റൊരു ഔട്ട്‌ലൈന്‍ വരച്ചു. അതിന് 'പരസ്യ വ്യക്തിത്വം' എന്ന് പേരിട്ടു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം - സ്വകാര്യ, പരസ്യ വ്യക്തിത്വങ്ങള്‍ക്കിടയിലുള്ളത് - നമ്മുടെ ആര്‍ജ്ജവത്വത്തിന്റെ അളവിനെ പ്രതിനിധീകരിക്കുന്നു.
അവളുടെ പാഠത്തിനു മുമ്പില്‍ ഞാന്‍ ഒന്ന് നിന്നിട്ടു ചിന്തിച്ചു. 'സ്വകാര്യമായി ഞാന്‍ ആയിരിക്കുന്ന ആ വ്യക്തിത്വം തന്നെയാണോ പരസ്യമായി ഞാന്‍ പ്രദര്‍ശിപ്പിക്കുന്നത്?'
യേശുവിനെപ്പോലെ തന്റെ ഉപദേശത്തില്‍ സ്‌നേഹവും ശിക്ഷണവും നെയ്തു ചേര്‍ത്തുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് എഴുത്തുകളെഴുതി. ഈ എഴുത്തിന്റെ അവസാന ഭാഗത്ത് (2 കൊരിന്ത്യര്‍) 'അവന്റെ ലേഖനങ്ങളുടെ ഘനവും ഊറ്റവും ഉള്ളവ തന്നേ, ശരീര സന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ' (10:10) എന്നു പറഞ്ഞു തന്റെ ആര്‍ജ്ജവത്വത്തെ ചോദ്യം ചെയ്തവരെ അഭിസംബോധന ചെയുന്നു.
ഈ വിമര്‍ശകര്‍ ശ്രോതാക്കളില്‍ നിന്നു പണം പിടുങ്ങുന്നതിനായി പ്രസംഗ ചാതുര്യം ഉപയോഗിക്കുന്നു. പൗലൊസിനു വിദ്യാഭ്യാസ മികവ് ഉണ്ടെങ്കിലും അവന്‍ ലളിതമായും വ്യക്തമായും ആണ് സംസാരിച്ചിരുന്നത്. 'എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാലല്ല' എന്ന് ഒരു മുന്‍ ലേഖനത്തില്‍ അവന്‍ എഴുതി, മറിച്ച് 'ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്' (1 കൊരിന്ത്യര്‍ 2:4). ഒരു പില്‍ക്കാല ലേഖനത്തില്‍ അവന്റെ ആര്‍ജ്ജവം വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്: 'അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ
അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ' (2 കൊരിന്ത്യര്‍ 10:11).
പൗലൊസ് സ്വകാര്യമായി ആരായിരുന്നോ അതേ വ്യക്തിയായിരുന്നു പരസ്യമായും. നമ്മുടെ അവസ്ഥ എങ്ങനെയാണ്?
കരടി ആലിംഗനം
'കരടി' എന്റെ പേരക്കുട്ടിക്കുള്ള സമ്മാനമായിരുന്നു. സ്റ്റഫ് ചെയ്ത ഭീമാകാരനായ ഒരു മൃഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിറച്ച ഒരു കൂന സ്‌നേഹമായിരുന്നു അത്. കുഞ്ഞിന്റെ പ്രതികരണമോ? ആദ്യം അത്ഭുതം. പിന്നെ വിസ്മയകരമായ ആരാധന. തുടര്‍ന്ന് ആകാംക്ഷ നിമിത്തം ഒരു പര്യവേഷണം. അവന്‍ തന്റെ കുഞ്ഞുവിരല്‍ കൊണ്ട് കരടിയുടെ മൂക്കില്‍ കുത്തി. അത് മുമ്പോട്ടു അവന്റെ കൈകളിലേക്ക് വീണപ്പോള്‍ സന്തോഷത്തോടെയുള്ള പ്രതികരണം! കുഞ്ഞു തന്റെ കുഞ്ഞുശിരസ് കരടിയുടെ മൃദുവായ നെഞ്ചില്‍ചേര്‍ത്ത് മുറുക്കെ ആലിംഗനം ചെയ്തു, നുണക്കുഴി വിരിയുകയും അവന്റെ കവിളില്‍ ചിരി പടരുകയും ചെയ്തു. അവനെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കരടിക്കുള്ള കഴിവില്ലായ്മയെക്കുറിച്ച് കുഞ്ഞിന് ഒരു അറിവുമുണ്ടായിരുന്നില്ല. നിഷ്‌ക്കളങ്കപൂര്‍വ്വവും സ്വാഭാവികമായും കരടിയുടെ സ്‌നേഹം അവന്‍ അനുഭവിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു.
ആദിമ ക്രിസ്ത്യാനികള്‍ക്കെഴുതിയ തന്റെ മൂന്ന് എഴുത്തുകളില്‍ ആദ്യത്തേതില്‍, അപ്പൊസ്തലനായ യോഹന്നാന്‍ ധൈര്യത്തോടെ പറയുന്നു, 'ദൈവം സ്‌നേഹം ആകുന്നു' എന്ന് (1 യോഹന്നാന്‍ 4:16).
ദൈവം സ്‌നേഹിക്കുന്നു. ഒരു നാട്യമൃഗത്തിന്റെ തലയിണയിലല്ല, മറിച്ച് ഒരു തകരുന്ന ഹൃദയത്തെ പൊതിയുന്ന മനുഷ്യശരീരത്തിന്റെ നീട്ടിയ കരങ്ങള്‍ കൊണ്ട് (യോഹന്നാന്‍ 3:16). യേശുവിലൂടെ, ദൈവം നമ്മോടുള്ള തന്റെ അമിതവും ത്യാഗപരവുമായ സ്‌നേഹം നമ്മെ അറിയിച്ചു.
യോഹന്നാന്‍ തുടര്‍ന്ന് പറയുന്നു, 'അവന്‍ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട് നാം സ്‌നേഹിക്കുന്നു' (1 യോഹന്നാന്‍ 4:19). നാം സ്‌നേഹിക്കപ്പെടുന്നു എന്നു നാം വിശ്വസിക്കുമ്പോള്‍, നാം തിരികെ സ്‌നേഹിക്കുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ സ്‌നേഹം, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
ദൈവം കാണുന്നത്
അതിരാവിലെ, ഞങ്ങളുടെ വീടിന്റെ പിറകിലുള്ള വനപ്രദേശത്തേക്കു തുറക്കുന്ന കുടുംബ മുറിയുടെ ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മിക്കപ്പോഴും, ഒരു മരത്തിലിരുന്ന് പ്രദേശമാകെ നിരീക്ഷിക്കുന്ന ഒരു കഴുകനെയോ മൂങ്ങയെയോ ഞാന്‍ കാണാറുണ്ട്. ഒരു പ്രഭാതത്തില്‍, ഒരു കഷണ്ടിത്തലയന്‍ കഴുകന്‍ ഒരു ഉയര്‍ന്ന മരക്കൊമ്പിലിരുന്ന് ആ പ്രദേശമാകെ തന്റേതാണെന്ന മട്ടില്‍ നിരീക്ഷണം നടത്തുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവന്‍ 'പ്രഭാത ഭക്ഷണം' തിരയുകയായിരുന്നു. അവന്റെ സകലത്തെയും ആവാഹിക്കുന്ന നോട്ടം രാജകീയമായിരുന്നു.
2 ദിനവൃത്താന്തങ്ങള്‍ 16 ല്‍ ദര്‍ശകനായ (ദൈവത്തിന്റെ പ്രവാചകന്‍) ഹനാനി ഒരു രാജാവിനോട് അവന്റെ ചെയ്തികളെല്ലാം ഒരു രാജകീയ ദൃഷ്ടികള്‍ക്കു കീഴിലാണെന്ന് പറഞ്ഞു. യെഹൂദാരാജാവായ ആസയോട് അവന്‍ പറഞ്ഞു, 'നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിച്ചു' (വാ.7). തുടര്‍ന്നു ഹനാനി വിശദീകരിച്ചു, 'യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലായിടവും ഊടാടിക്കൊണ്ടിരിക്കുന്നു' (വാ.9). ആസയുടെ തെറ്റായ ആശ്രയം മൂലം, അവന് എക്കാലവും യുദ്ധമുണ്ടായിരിക്കും.
ഈ വാക്കുകള്‍ വായിക്കുമ്പോള്‍, നമ്മെ ഒരു റാഞ്ചന്‍ പക്ഷിയെപ്പോലെ ആക്രമിക്കേണ്ടതിന് ദൈവം എപ്പോഴും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തെറ്റായ തോന്നല്‍ നമുക്കുണ്ടായേക്കാം. എന്നാല്‍ ഹനാനിയുടെ വാക്കുകള്‍ സാധകാത്മക അര്‍ത്ഥത്തിലാണ്. അവന്‍ പറഞ്ഞത്, നമ്മുടെ ആവശ്യ സമയങ്ങളില്‍ നാം അവനെ വിളിച്ചപേക്ഷിക്കുന്നത് നോക്കി നമ്മുടെ ദൈവം സദാ കാത്തിരിക്കുന്നു എന്നാണ്.
എന്റെ വീട്ടിനു പിന്നിലെ കഷണ്ടിത്തലയന്‍ കഴുകനെപ്പോലെ, എന്നിലും നിങ്ങളിലുമുള്ള വിശ്വസ്തത കാണുവാനായി നമ്മുടെ ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ ലോകത്തിനു മീതെ ഇപ്പോള്‍ പോലും ഊടാടിക്കൊണ്ടിരിക്കുകയല്ലേ? എങ്ങനെയായിരിക്കും നമുക്കാവശ്യമായിരിക്കുന്ന പ്രത്യാശയും സഹായവും അവന്‍ നമുക്ക് നല്‍കുന്നത്?
നിനക്കായ് സൃഷ്ടിച്ച കരം
തന്‍റെ സ്വദേശമായ ടെക്സസ്സിലെ മത്സരങ്ങൾ വിജയിച്ചിരുന്ന നൈപുണ്യമുള്ള ഒരു തുന്നൽക്കാരിയായിരുന്നു, എന്‍റെ മുത്തശ്ശി. എന്‍റെ ജീവിതകാലത്തുടനീളം, അവർ ഉത്തമ സന്ദർഭങ്ങൾ ആഘോഷിച്ചിരുന്നുത് കൈതുന്നൽ സമ്മാനം കൊണ്ടായിരുന്നു. എന്‍റെ ഹൈസ്കൂൾ ഗ്രാഡുവേഷന് ഒരു ബർഗണ്ടി മോഹിർ സ്വെറ്റർ. എന്‍റെ വിവാഹത്തിന് ഒരു നീലരത്നനിറമുള്ള മെത്ത.
"നിനക്കു വേണ്ടി മുന്ന ഉണ്ടാക്കിയത്", എന്ന തൊങ്ങലോടു കൂടി അവരുടെ കൈയ്യൊപ്പ് പതിഞ്ഞ പാരമ്പര്യത്തിന്‍റെ കരകൌശലവസ്തുക്കൾ ഞാൻ ഒരു മൂലയിൽ മടക്കി വച്ചിരുന്നു. ചിത്രത്തയ്യലുള്ള ഓരോ വാക്കിലും എന്നോടുള്ള എന്‍റെ മുത്തശ്ശിയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനോടൊപ്പം എന്‍റെ ഭാവിയെക്കുറിച്ചുള്ള അവരുടെ വിശ്വാസത്തിന്‍റെ ശക്തമായ പ്രസ്താവനയും ഞാൻ അറിഞ്ഞു.
തങ്ങളുടെ ഈ ലോകത്തിലെ ഉദ്ദേശത്തെക്കുറിച്ച് എഴുതുമ്പോൾ, പൗലൊസ് എഫേസ്യരോട് വർണ്ണിക്കുന്നത്, "നാം അവന്‍റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു," എന്നാണ് (2:10). ഇവിടെ "കൈപ്പണി" എന്നത് ഒരു കലയുടെ സൃഷ്ടിയെ അല്ലെങ്കിൽ ഒരു പ്രധാനസൃഷ്ടിയെ സൂചിപ്പിക്കുന്നു. പൌലോസ് തുടർന്നു വിശദീകരിക്കുന്നത്, ദൈവത്തിന്‍റെ ഈ ലോകത്തിലെ മഹിമയ്ക്കായ്, അവന്‍റെ കൈപ്പണിയായി നമ്മെ സൃഷ്ടിക്കുന്നത്, നമ്മുടെ കൈപ്പണിയായ് നല്ല പ്രവൃത്തികൾ – അഥവാ യേശുവുമായ് പുനഃസ്ഥാപിക്കപ്പെടുന്ന നമ്മുടെ ബന്ധത്തിന്‍റെ പ്രതീകങ്ങൾ - സൃഷ്ടിക്കപ്പെടുന്നതിനാണ്. നമ്മുടെ നല്ല പ്രവൃത്തികൾകൊണ്ട് നമുക്ക് ഒരുനാളും രക്ഷിക്കപ്പെടുവാൻ സാദ്ധ്യമല്ല. എന്നാൽ ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾക്കായി നമ്മെ കൈപ്പണി ചെയ്യുമ്പോൾ, തന്‍റെ മഹത്തായ സ്നേഹത്തിലേയ്ക്ക് മറ്റുള്ളവരെ കൊണ്ടുവരേണ്ടതിന് അവൻ നമ്മെ ഉപയോഗിക്കും.
സൂചിയുമായ് കുനിഞ്ഞിരുന്നാണ്, എന്‍റെ മുന്ന കൈപ്പണിയായി വസ്തുക്കൾ ഉണ്ടാക്കിയത്, അവർക്ക് എന്നോടുള്ള സ്നേഹവും എന്നെക്കുറിച്ച് ഈ ഭൂമിയിലുള്ള ഉദ്ദേശം ഞാൻ കണ്ടെത്തണമെന്ന അവരുടെ അത്യുത്സാഹവും എന്നെ അറിയിക്കേണ്ടതിനാണ്. ദൈവത്തിന്‍റെ വിരലുകൾ നമ്മുടെ അനുദിനവിശദാംശങ്ങൾ രൂപപ്പെടുത്തുകയിൽ, നാം നമുക്കായിത്തന്നേ അവനെ അനുഭവവേദ്യമാക്കുന്നതിനും അവന്‍റെ കൈപ്പണിയെ മറ്റുള്ളവർക്കു ദൃശ്യമാക്കുന്നതിനും ദൈവസ്നേഹവും ഉദ്ദേശ്യങ്ങളും നമ്മുടെ ഹൃദയങ്ങളിൽ, ദൈവം തുന്നിച്ചേർക്കുന്നു.